2010 ജൂൺ 21, തിങ്കളാഴ്‌ച

Kuttikkuranganmaar



അന്യം നില്‍ക്കാത്ത വംശം

കേരളത്തില്‍ മാത്രം കാണപ്പെടുന്നതും വംശ നാശം സംഭവിക്കാന്‍ ഇടയില്ലാതതുമായ ഒരിനം കുരങ്ങന്മാര്‍ ഈയിടെ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു. കോട്ടയം സി എം എസ് കോളേജിന്റെ കാമ്പസില്‍ ആണ് ഇവയെ വീണ്ടും കണ്ടത്.
Studento federatio Indiano  എന്നതാണ്\ ഇവയുടെ ശാസ്ത്രീയ  നാമം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളിലെ ഓഫീസുകള്‍ നശിപ്പിക്കുക, അധ്യാപകരെയും മറ്റും അസഭ്യം പറയുക , അക്രമസക്തരാകുക എന്നിവ ആണ് ഇവരുടെ സ്വഭാവ സവിശേഷതകള്‍ .
എന്നാല്‍ വളരെ പക്വതയുള്ള പവിത്രമായ ജന്മങ്ങളാണ് ഈ വാനരന്മാര്‍ എന്നാണു  സഖാവ് ഈ. പി ജയരാജന്‍  പറഞ്ഞത്.