2010 ജൂലൈ 24, ശനിയാഴ്‌ച

കേരള യുവത്വം എങ്ങോട്ട്?

കേരള യുവത്വം  - എങ്ങോട്ടാണ് വളരുന്നത്‌?

ഒരു സമൂഹത്തിന്റെ വളര്‍ച്ച ഏറെ ആശ്രയിക്കുന്നത് അതിന്റെ യുവജനങ്ങളുടെ ചിന്താരീതിയെയും  പ്രവത്തനങ്ങളെയും ആണ്. ഒരു രാജ്യം ഏറെ പുരോഗമിക്കുന്നത് ചിന്താശേഷിയുള്ള യുവാക്കള്‍ ഉള്ളതിനാലാണ്. സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ രാജ്യം ഒട്ടേറെ മുന്നോട്ടു പോയിക്കഴിഞ്ഞു.രാജീവ്‌ ഗാന്ധിയെ പ്പോലുള്ള ഊര്‍ജസ്വലതയുള്ള നേതാക്കന്മാര്‍ നമ്മുക്കുണ്ടായി.കലാ,കായിക സാംസ്കാരിക രംഗങ്ങളിലും കഴിവുള്ള ഏറെ യുവാക്കന്മാര്‍ നമ്മുക്കിന്നുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട്. ധൈഷണികമായി  ഏറെ പുകള്‍ പെട്ടവരാണ്  നമ്മള്‍ മലയാളികള്‍ . എഴുപതുകളിലും എന്പതുകളിലും ഇന്ത്യയില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമകള്‍ സംഭാവന  ചെയ്ത സംവിധായകരും നടന്മാരുമെല്ലാം യുവാക്കന്മാര്‍ തന്നെയായിരുന്നു.ആസ്വാദനത്തിലും കേരള ജനത ഏറെ മികച്ചു നിന്നിരുന്നു. തര്കൊവിസ്കിയുടെയും ബെര്‍ഗ്മാന്റെയും സിനിമകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഫിലിം ക്ലബ്ബുകള്‍ വരെ നമ്മുക്കുണ്ടായിരുന്നു.  അതുകൊണ്ടാണ് അത്തരം സിനിമകള്‍ ധാരാളമായി അന്നുണ്ടായിക്കൊണ്ടിരുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ തമിഴ് സിനിമ പോലും പ്രമേയപരമായും ആസ്വാധനപരമായും  മലയാള സിനിമയുടെ ഏറെ താഴെയായിരുന്നു.

എന്നാല്‍ ഇന്ന് എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? പ്രമേയപരമായി തരം താനതെന്ന് ഒരുകാലത്ത് നമ്മള്‍ അടച്ചാക്ഷേപിച്ചു കൊണ്ടിരുന്ന തമിഴ് സിനിമയുടെ  മാത്രുകയില്ലുള്ള സിനിമകളാണ് ഇന്ന് ഇറങ്ങുന്നത്. ഈ അപച്യുതിക്ക് കാരണമായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് നിലവാരമില്ലാത്ത കഥയും തിരകഥയും താരാരാധനയും ഒക്കെയാണ്. നല്ല കഥയും തിരകഥയും പ്രതിഭാശേഷിയുള്ള, സര്‍ഗധനരായ കലാകാരന്മാരില്‍ നിന്നും തന്നെ വരേണ്ടതാണ്.എന്നാല്‍ താരാരാധന എന്ന കേരളത്തില്‍ വളരെയധികം വര്‍ധിച്ചു വരുന്ന  ഈ  പ്രതിഭാസം സിനിമ കാണുന്ന പ്രേക്ഷകരില്‍  നിന്നുമാണ് വരുന്നത്. അതില്‍ തന്നെ ഏതാണ്ട് 90-95 ശതമാനം യുവജനങ്ങള്‍ ആണ്. എന്തുകൊണ്ടാണ് നമ്മുടെ യുവജനങ്ങള്‍ 'താരാരാധന' യുടെ ഇത്തിരി വൃത്തത്തില്‍ ഒതുങ്ങി പോകുന്നത് അല്ലെങ്കില്‍ ചിന്താശേഷി നഷ്ടപ്പെട്ട fans associationil . തങ്ങി വളര്‍ച്ച മുരടിപ്പിക്കുന്നത്? ചിന്തിക്കേണ്ടിയ  വിഷയം തന്നെയല്ലേ? ഫാന്‍സ്‌ അസോസിയേഷന്‍ ഇപ്പോള്‍ സൂപ്പര്‍ സ്റ്റാരുകള്‍ക്ക് അവരുടെ നില നില്പിന്റെ പ്രശ്നം തന്നെ ആയിരിക്കുകയാണ്.  കഥയും തിരക്കഥയും ഏതുമാകട്ടെ 'എന്റെ താരം ' മാത്രം മതി ഈ സിനിമയ്ക്ക് എന്നത് എന്ത് തരത്തിലുള്ള ആസ്വാദനമാണ്? താരം എന്നത് സിനിമയുടെ ഉപോല്പന്നമായ ഒരു കച്ചവട ചരക്കു മാത്രമാണ് എന്നും അതിനെ പരിപോഷിപ്പിക്കുമ്പോള്‍ ആ സിനിമയെ അല്ല  നമ്മള്‍ വളര്‍ത്തുന്നത് എന്നത് മലയാളി യുവത്വം എന്തെ  മറന്നു പോകുന്നത്? അല്ലെങ്കില്‍ എന്തുകൊണ്ട് ഒരു നല്ല സംവിധായകന് അല്ലെങ്കില്‍ കഥാകാരന് അല്ലെങ്കില്‍ സിനിമയ്ക്ക് ഇവിടെ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ പോലും ഇല്ലാത്തതു? നല്ല കഥയും തിരക്കഥയും സംവിധാനവും ആണ് ഒരു നല്ല സിനിമയുടെ കാതല്‍ എന്ന് ചിന്തിക്കാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ യുവത്വം പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നത് വേദനിപ്പിക്കുന്ന ഒരു സംഗതി തന്നെയാണ്. ചിന്തിക്കൂ!!

2 അഭിപ്രായങ്ങൾ:

  1. The kind of deterioration that Film industry is facing is not a stand alone fact.Almost every aspects and fields of our society are affected by this cancer.We don't anymore have a value system.The present day youths of Kerala are totally unaware of any value system.The only valuable thing for them is money.In order to gain the money,they would resort to any practice.As u said, youths were the correcting force of the society once.Now they simply take it for granted all the matters,especially matters which could be of no "values" to them.These so called FILM STARS pour money to establish their fans club and show the necessary gimmicks to make themselves establish.The youths never have any worship for these heroes.Only worship is for the money these STARS possess and pour.

    മറുപടിഇല്ലാതാക്കൂ
  2. എന്തുകൊണ്ടാണ് നമ്മുടെ യുവജനങ്ങള്‍ 'താരാരാധന' യുടെ ഇത്തിരി വൃത്തത്തില്‍ ഒതുങ്ങി പോകുന്നത്? അതെ ഈ ചോദ്യം വളരെ പ്രസക്തമാണ്. അരാജകത്വത്തിന്റെ വഴിയിലാണ് നമ്മുടെ യുവത്വം. ആഘോഷിക്കൂ ഓരോ നിമിഷവും എന്ന വാക്കിലൂടെ മാത്രം സഞ്ചരിച്ച് മുന്നേറുന്ന(?)ഈ യുവത്വം എല്ലാറ്റിനോടും രാജിയാവുന്ന ഭീകരമായ കാഴ്ച അങ്ങേയറ്റം വേദനയുളവാക്കുന്നു.

    മറുപടിഇല്ലാതാക്കൂ